Saturday 10 October 2015

സ: ഖാവ് V. S , സ: ഖാവ് പിണറായി ,ചില കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകൾ

സ: ഖാ പിണറായി വിജയൻ
           CPI(M] മുൻ പാർടി സെക്രട്ടറിയും ,പോളിറ്റബ്യൂറോ അംഗവുമായ സ:പിണറായി എതിരാളികൾ മാത്രമല്ല ,പാർടി സഖാക്കൾ പോലും തെല്ലു ഭയത്തോടെ നോക്കുന്ന ഒരു വ്യക്തിത്വത്തിനുടമ ,കണ്ണൂരിലെ കമ്യൂണിസ്റ്റ പ്രസ്തഥാ ന ത്തിൽ നിന്നും ഉദിച്ചുയർന്ന ഒരു ചുവന്ന സൂര്യൻ .CPI(M) കണ്ട പാർടി സെക്രട്ടറി മാരിൽ മികച്ച വ്യക്തിത്വവും നേതൃപാടവും ഉള്ള സ: ഖാവ് .
കമ്യൂണിസ്റ്റ പാർടിയെ കടന്നാ (കമിക്കുന്ന കമ്യൂണിസ്റ്റ വിരുദ്ധർക്ക്‌ മുന്നിൽ തന്റെ പ്രസ്താനത്തിനു വേണ്ടി ധീരമായി പs വെട്ടിയ
ഒരു കമ്യൂണിസ്റ്റ കാരൻ . കമ്യൂണിസ്റ്റ ആശയങ്ങൾ സംരക്ഷിക്കാൻ യാതൊരു വിട്ടുവീഴ്ചക്കും തയാറാവാത്ത അദ്ദേഹത്തെ ജനങ്ങൾ കടും പിടുത്തക്കാരൻ എന്ന് വിശേഷിപ്പിച്ചു .അതുകൊണ്ടുതന്നെ ജനപ്രിയനായ ഒരു നേതാവാകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല
ജനകീയ പ്രശ്‌നങ്ങളിൽ രാഷ്ട്രീയം നോക്കാതെ സ്വതന്ത്രനായി ഇs പെടാൻ കഴിയാത്തതും ,കണ്ണൂരിലൊഴിച്ച് കേരളത്തിലെ മറ്റു ജില്ലകളിലെ ജനവികാരം മനസ്സിലാക്കാൻ കഴിയാത്തതും ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പരാജയമാണ് .
മാറികൊണ്ടിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പൊതുജന ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുന്ന വിധത്തിലുള്ള യാതൊരു സാമൂഹിക ഇടപെടലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല എന്നതും വളരെ പരിതാപകരമാണ് 
ഈ കാരണങ്ങൾ ഒക്കെ കൊണ്ടു തന്നെ നേതൃപാടവമുള്ള ഒരു പാർടി സെക്രടറി ആ വാൻ അദ്ദേഹത്തിനു കഴിഞ്ഞെങ്കിലും ജനപ്രിയ നായ ഒരു നേതാവാകാൻ അദ്ദേഹത്തിനു കഴിയാതെ പോയി 
സ: V S അച്ച്യുതാനന്ധൻ
ആലപ്പുഴയിലെ പുന്നപ്രയിൽ ജനിച്ച ഈ വിപ്ലവനായകൻ ,എന്നുംപാർടിയുടെ മറ്റ് സമന്വത നേതാക്കൻമാരുടെ കണ്ണിലെ കരട്‌ ആയിരുന്നു ,,,, അതു കൊണ്ട് തന്നെ ജനങ്ങൾക്ക് പ്രിയങ്കരനും 
CPI [M] രൂപികരിച്ച വരിൽ ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഒരേയൊരു നേതാവാണ് സ: V S,,,,, അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെയും ജനകീയ സമരങ്ങളിലൂടെ ജനപ്രിയ നായ V.S ,, കമ്യൂണിസ്റ്റ് പാർടിക്കുള്ളിലെ കണ്ണൂർ ലോബിയുടെ തേർവാഴ്ചയുടെ ബലിയാടാണ്
സ: V S നെ കുറിച്ച് മറ്റൊരു പേജിൽ എഴുതുന്നതാണ് ഇപ്പോൾ കൂടുതൽ വിവരിക്കുന്നില്ല .ഇനി സ: പിണറായിയും സ: V S ഉം തമ്മിലുള്ള പ്രധാന വ്യത്യാസം എന്ത് ന്ന് ചൂരുക്കി പറയാം 
സ: ഖാ പിണറായി തനിക്ക് ഏറ്റവും വലുത് കമ്യൂണിസ്റ്റ പാർടിയാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു .അതുകൊണ്ട് തന്നെ വിട്ടുവീഴ്ചകൾക്ക് അദ്ദേഹം തയാറാവില്ല
സ: V S തനിക്ക് ഏറ്റവും വലുത് ജനങ്ങൾ ആണെന്നും ,ജനപിന്തുണയുണ്ടെങ്കിലെ ജനാധിപത്യ ഇന്ത്യയിൽ ഏതൊരു പ്രസ്താനത്തിനും നിലനില്പുള്ളു എന്നും അദ്ദേഹം വിശ്വസിയ്ക്കുന്നു
ഈ കാരണം കൊണ്ടാണ് സ: ഖാ  പിണറായി കമ്യൂണിസ്റ്റ് - പാർടിയുടെ എക്കാലത്തെയും പാർടി സെക്രട്ടറി മാരിൽ ഒരാ ൾ ആയപ്പോൾ ,
സ :V S .. കേരളത്തിലെ എക്കാലത്തെയും ജനപ്രിയ നേതാവായത്..